ഇത് ആലപ്പുഴയിലെ കൊറ്റംകുളങര..! പ്രശാന്തസുന്ദരമായ ഈ അന്തരീക്ഷത്തില്‍ അങനെ ജീവിച്ചു പോരുന്ന ചില മനുഷ്യര്‍.. ഈ ബ്ലോഗ് ആരേയും വേദനിപ്പിക്കാന്‍ അല്ല... ആര്‍ക്കു വേണ്ടി എന്ന് നിര്‍വചിക്കാനുമാകില്ല... വെറുമൊരു തമാശ മാത്രം... അല്ലേ?

The inside story of a psychic mind... (Minds)

Saturday, September 8, 2007

ഒരു പെണ്ണുകാണല്‍ ചടങ്ങ്

ഇതിലെ നായകന്‍ വേറെ അരും അല്ലാ നമ്മുടെ ഉല്‍പ്പു .

ഉല്‍പ്പുവും ഉല്‍പ്പുവിന്റെ ഒരു കസിനും കൂടി പെണ്ണു കാണാന്‍ പൊയി ഈ കസിന്‍ ഇപ്പോള്‍ ചേര്‍ത്തലയില്‍ വര്‍ക്ക്‌ ചെയുന്നു .

വീട്ടില്‍ കേറുന്നതിനു മുന്‍പെ.

കസിന്‍: ഡാ ഉല്‍പ്പു അവിടെ വെച്ചു മണ്ടത്തരം ഒന്നും പറയല്ലു .

ഉല്‍പ്പു:ചേട്ടന്‍ എന്താ അങ്ങ്നേ പറഞ്ഞതു എന്നെ അറിയില്ലെ

കസിന്‍: അല്ലട ഞാന്‍ വെറുതെ പറഞ്ഞു എന്നേ ഉള്ളു നിനക്കു ഫീല്‍ ചെയ്തൊ

ഉല്‍പ്പു: ഫീല്‍ ചെയ്തില്ലാ ഞാന്‍ വിചാരിചു ചേട്ടന്‍ എന്താ എങ്ങനെ പറയുന്നതു എന്നു.

കസിന്‍: ഡാ വീടു എത്തി.

അച്ഛന്‍(പെണ്ണിന്റെ): വരു വരു ഇപ്പം മോന്റെ അഛന്‍ വിളിച്ചിരുന്നു

കസിന്‍: എന്നെ വിളിച്ചിട്ട്‌ കിട്ടികാണില്ല അതായിരിക്കും

അച്ഛന്‍(പെണ്ണിന്റെ): അതെ അതെ വരൂ ഇരിക്കു ഇതാരാണു കൂടെ ഉള്ളതു.

കസിന്‍: ഇതു എന്റെ കസിന്‍ ആണു

അച്ഛന്‍(പെണ്ണിന്റെ):മോന്റെ പേരു എന്താണു

ഉല്‍പ്പു: ഉല്ല്പ്പല്ലക്ഷന്‍ എന്നാണു

അഛന്‍(പെണ്ണിന്റെ): കൊള്ളം നല്ല തങ്കപ്പെട്ട പേരു എന്തെടുക്കുന്നു?

ഉല്‍പ്പു: വര്‍ക്ക്‌ ചെയുവാ.

അച്ഛന്‍(പെണ്ണിന്റെ):മിടുക്കന്‍ മോളെ ചായ കൊണ്ടു വാ.

ഉല്‍പ്പു: (കസിന്റെ മുഖത്തു നോക്കി ഒരു ആക്കിയ ചിരി)

അച്ഛന്‍(പെണ്ണിന്റെ): ഇതാനു എന്റെ മോളു നിങ്ങള്‍ക്കു എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആവാം.

പെണ്ണു:(കസിനോടു) ഇപ്പോള്‍ എവിടാനു ജോലി.

കസിന്‍: എര്‍ണാകുളതാണു

പെണ്ണു:(കസിനോടു) ഇതാരണു ?

കസിന്‍: ഇതോ ഇതു എന്റെ കസിന്‍ അണു

പെണ്ണു: പേരെന്താ?

ഉല്‍പ്പു: ഉല്ല്പ്പലാക്ഷന്‍ എന്നാണു.

പെണ്ണു: എന്താണു മിണ്ടാതിരിക്കുന്നതു വന്നപ്പോള്‍ തൊട്ടു ആ പത്രവും വായിച്ചിരിക്കുവാണല്ലൊ

ഉല്‍പ്പു: ഹെയ്യ്‌ ഞാന്‍ അധികം സംസാരികാറില്ല.

കസിന്‍: എന്താടാ പത്രവും വായിച്ചിരിക്കുന്നതു സംസാരിക്കെടാ

ഉല്‍പ്പു:(പെണ്ണിനോടു) അച്ഛന്‍ പട്ടാളത്തില്‍ ആയിരുന്നൊ ഞാനും ഈ പട്ടാളത്തില്‍ നൊക്കുന്നുണ്ടു

പെണ്ണു: അയ്യോ അച്ഛന്‍ പട്ടാളത്തില്‍ അല്ലായിരുന്നു.

ഉല്‍പ്പു: എന്നാല്‍ അപ്പുപ്പന്‍ അയിരിക്കും അല്ലെ

പെണ്ണു: അല്ല ഞങ്ങലുടെ കുടുംബത്തില്‍ ആരും പട്ടാളത്തില്‍ ഇല്ലാ എന്താ അങ്ങനെ ചോദിച്ചതു..

കസിന്‍: (മനസ്സില്‍) ഇവന്‍ എന്നാതിനുള്ള പുറപ്പാടാണു.

ഉല്‍പ്പു: അല്ലാ ആ ഫോട്ടോ കണ്ടിട്ടു ചോദിച്ചതാണു.

പെണ്ണു: ഏതു ആ ഫോട്ടോയൊ

ഉല്‍പ്പു: അതു തന്നെ..

കസിന്‍: (മനസ്സില്‍) പഹയന്‍ എല്ലാം തുലച്ചു ച്ചേ!!!!

പെണ്ണു: അയ്യൊ അതു സുബാഷ്‌ ചന്ദ്രബോസ്സിന്റെ ഫോട്ടോ അണു (ആത്മഗതം)-- കൊള്ളാം ഈ കണക്കിനു ഗന്ധിജി യെ കണ്ടാല്‍ എന്നാ പറയും !!!!!!!!!!!!!!!!!


ഉല്‍പ്പു:(മനസ്സില്‍)
ച്ചേ വേണ്ടായിരുന്നു.....

കസിന്‍: ഇവന്‍ ഇങ്ങനെ ആണു മിണ്ടാന്‍ തുടങ്ങിയാല്‍ ആളുകള്‍ ചിരിച്ചുപോകും.

ഉല്‍പ്പു: ഇങ്ങെരെന്തുവാ പറയുന്നതു ..

കസിന്‍:(ആത്മഗതം) ചിരിക്കടാ പട്ടീീീീീീീീ.........

പുറത്തു വന്നു കഴിഞ്ഞു ഉല്‍പ്പു കസിനോടു ഇവിടെ നടന്നതു പുറതു അറിയണ്ട കേട്ടോ ആ ശ്രീയും തൂറി അനീഷും വിജയനുമറിഞ്ഞാല്‍ തീര്‍ന്നു ...........എല്ലാം

Friday, August 3, 2007

നാടകം ആരംഭിക്കുന്നു...!

ഉല്‍പ്പലാക്ഷനും സുട്ടുവും എല്ലാം ആവേശത്തില്‍ ആണ്.. നാളെ ടൂര്‍ പോകുവല്ലേ? ഇന്നു തന്നെ എല്ലാം സെറ്റ് അപ്പ് ആക്കണം..
ഉല്‍പ്പൂ: “എടാ സുട്ടു.. നീ വീട്ടില്‍ പറഞെതെല്ലാം കരക്റ്റ് അല്ലേ? ലാസ്റ്റ് നമ്മള്‍ തൂങുവോ?“
സുട്ടു: “എന്റെ ഉല്‍പ്പേ.. എല്ലാം കറക്റ്റ്.. “
ഉല്‍പ്പൂ:“ കൊറ്റംകുളങര ഭഗവതീ.. എല്ലാം ശരിയാക്കണേ...”

ഉല്‍പ്പൂ സണ്‍ ഓഫ് ജോണ്‍സണ്‍, ഒരു ഫിനാന്‍സ്/ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നോക്കുന്നു.. സുട്ടു സണ്‍ ഓഫ് കുട്ടു എറണാകുളത്ത് ഒരു കമ്പനിയിലും.. എല്ലാം ഊഡായിപ്പുകള്‍ തന്നെ.. കൊറ്റംകുളങ്ങരയില്‍ നിന്നും വണ്‍ ഡേ ട്രിപ്പിനു കുറച്ചുപേര്‍ പത്തനംതിട്ടയിലുള്ള പെരുന്തെനരുവിയില്‍ പോകാം എന്ന് പറഞപ്പോള്‍ മുതല്‍ എല്ലാവരുടേയും(ഡോക്റ്ററും, സ്വാമിയും ഉണ്ട് കൂടെ..) ആവേശം ഭയങ്കരമായിരുന്നു.. ഭക്തിയുടെ പേരില്‍ വീട്ടുകാരെ കണ്ണില്‍ പൊടിയിട്ടു പോകുന്ന ട്രിപ്പ്‌.
പിറ്റേന്ന് അവര്‍ ഒരു വാഗണ്‍ ആറില്‍ പുറപ്പെട്ടു, അങ്ങനെ വഴി ചോദിച്ചു ചോദിച്ചു അവര്‍ ചെങന്നൂറില്‍ എത്തി...
“എന്നാല്‍ കാപ്പി കുടിക്കമായിരുന്നു..” - സ്വാമിയാണ്..
സുട്ടു: “ഒന്നു മിണ്ടാതിരിക്കമോ?”
സ്വാമി: “ഒന്നു പോടാ.. വിശക്കുന്നു”
സുട്ടു: “എനിക്കൊന്നും വേണം എന്നില്ല.. ഒരു നാലു ദോശയും 2 ഏത്തപ്പഴവും മതി..”
ഡോക്റ്റര്‍: “അയ്യട!”

അങനെ ഒരു തട്ടുകടയുടെ അടുത്ത് വണ്ടി നിര്‍ത്തി..
ഉല്‍പ്പു: “ചേട്ടാ എല്ലവര്‍ക്കും കഴിക്കന്‍ ഉള്ളത് കൊടുത്തേരെ..”
അങനെ എല്ലാവരും പോളിങ് തുടങി..
കടക്കാരന്‍: “മോനെ വട വേണ്ടേ?”
സുട്ടു: “ ഫ്രീ ആണോ ചേട്ടാ?”
കടക്കാരന്‍: “മോന്റെ പേരെന്താ?”
സുട്ടു: “സുട്ടു, എന്താ ചേട്ടാ?”
കടക്കാരന്‍: “സുട്ടു മോനെ നീ കൊച്ചാ.. അതാ വിവരം ഇല്ലാത്തത്..”
സുട്ടു: “അതെന്നാ ചേട്ടാ ഒരു ആക്കി സംസാരം?”
കടക്കാരന്‍: “ഒന്നുമില്ല സുട്ടു മോനെ.. നിനക്കറിയാന്‍ മേലാഞിട്ടാ..”
സുട്ടു: “എന്ത്?”
കടക്കാരന്‍: “അല്ല ഫ്രീ എന്ന പേരില്‍ രണ്ട് സാധനങളെ ഒള്ളൂ.. അതു രണ്ടും പെണ്ണുങള്‍ക്കാ”
ഉല്‍പ്പൂ: “കൂ കൂ കൂ..”
കടക്കാരന്‍: “(തിരിഞ് ഉല്‍പ്പുവിനോട്)എടാ ചെറുക്കാ.. കഴിച്ചിട്ട് എഴുന്നേറ്റു പോടാ.. രാവിലെ മനുഷ്യനെ മിനകെടുത്താന്‍ ഇറങിയേക്കുകയാ..”

അങനെ കഴിച്ച്, പൈസയും കൊടുത്ത് അവര്‍ യാത്ര തുടര്‍ന്നു..
പെരുന്തെനരുവിയില്‍ എത്തിയപ്പോളെക്കും ഉല്‍പ്പുവിന്റെ കണ്‍ട്രോള്‍ എല്ലാം പോയി .. കൂവിയും തിമിര്‍ത്തും.. അവിടെ വന്നിരിക്കുന്ന മറ്റുള്ളവരെ വെറുപ്പിച്ചു സമയം നീക്കി..

ഉല്‍പ്പുവിന്റെ പെര്‍ഫോര്‍മെന്‍സ് വെറുതെ ആയില്ല.. അവസാനം ഒരാള്‍ ചോദിച്ചു
“മക്കള്‍ എവിടുന്നാ?”
ഉല്‍പ്പു: “ആലപ്പുഴയില്‍ നിന്നാ.. ചേട്ടനോ?”
അപരിചിതന്‍: “ഞാനും
സുട്ടു: “സെയിം പിഞ്ച്.. നോ ബാക്ക് പിഞ്ച്”
അപരിചിതന്‍: “ഹ ഹ ഹ.. കൊള്ളാലൊ.. ആലപ്പുഴയില്‍ എവിറ്റെ എന്നാ പറഞെ..?”
ഉല്‍പ്പു: “കൊറ്റംകുളങര അമ്പലത്തിന്റെ അടുത്താ..”
അപരിചിതന്‍: “ഒരു ജോണ്‍സണ്‍ ഉണ്ടല്ലോ.. ടൌണില്‍ ഒരു കട നടത്തുന്നെ.. “
ഉല്‍പ്പു: “ (മനസില്‍) മാതാവേ..! ചതിച്ചോ?”
സുട്ടു: “എന്തുവാ ചോദിച്ചേ?”
ഉല്‍പ്പു: “എട.. നമ്മുടെ ജോണ്‍സണ്‍ ചേട്ടനില്ലേ ബിസിനസ്സ് നടത്തുന്നെ.. “
സുട്ടു: “ഓ..! “
ഉല്‍പ്പു: “ആ വഴിയല്ല ചേട്ടാ.. ഞങള്‍ പുന്നമട അടുത്തായി വരും.. പുള്ളി കൊറ്റംകുളങര തന്നെ ആണ് അല്ലേ?”
അപരിചിതന്‍: “അതെ..”
ഉല്‍പ്പു: “ഞങള്‍ക്കു ആളെ നേരിട്ട് അറിയില്ല.., എടാ.. പോകാം ഒരു തലവേദന..

അങനെ അവിടുന്നു മുങിയ അവര്‍ ഷെഡ്യൂള്‍ഡ് അറൈവല്‍ ടൈമിനും മുന്‍പേ തിരികെ എത്തി..

പണിപ്പുരയില്‍..!

ഞെട്ടിപ്പിക്കുന്ന വീര കൃത്യങ്ങളുമായി
"സാക്ഷാല്‍ ശ്രീമാന്‍ കാട്ടറബി "
തുടര്‍ന്നു വായിക്കുക ബഹറിനിലെ അറബി കഥയിലെ നായകനായി.. "സാക്ഷാല്‍ ശ്രീമാന്‍ കാട്ടറബി "

“സുന്ദരാ ഗുഡ് ബൈ...“ - “കൊറ്റംകുളങര ഡ്രമാറ്റിക്കല്‍ ആന്‍ഡ് കഥ അടിച്ചിറക്കല്‍ സൊസൈറ്റി“

ഉടന്‍ വരുന്നു “കൊറ്റംകുളങര ഡ്രമാറ്റിക്കല്‍ ആന്‍ഡ് കഥ അടിച്ചിറക്കല്‍ സൊസൈറ്റി“യുടെ പുത്തന്‍ പുതിയ നാടക പരമ്പര “സുന്ദരാ ഗുഡ് ബൈ...“

സ്ഥലം: കൊറ്റംകുളങര.., ആലപ്പുഴ ടൌണില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം(ആലപ്പുഴ ടൌണിന്റെ അതിര് കൊറ്റംകുളങര സ്കൂള്‍ ആണ് എന്നാലും ഞങള്‍ക്കത് ഗ്രാമം തന്നെ...)
കഥ: ആലപ്പുഴക്കാരന്‍
(തിരകഥ, സംഭാഷണം എല്ലാം എല്ലാം ആലപ്പുഴക്കാരന്‍)
കഥാപാത്രങള്‍: സുട്ടു, രാകു, ജോണ്‍സണ്‍ പിന്നെ നിങള്‍ ഇഷ്ട്ടപെടുന്ന മറ്റു പ്രശസ്ത താരങളും
സാങ്കേതിക സഹായം: രാജീവ് ( സുട്ടു )
വെളിച്ചം, രംഗ സജ്ജീകരണം എല്ലാം സുട്ടു...

പ്രസക്ത ഭാഗങള്‍

അവന്‍ ഞെട്ടി..
രാ: “എന്ത്... ({ആത്മഗതം} എന്താണ് ഞാന്‍ കേല്‍ക്കുന്നത്?,) ആ വീടോ? അതും കഴിഞ് കുറേ പോകണമല്ലോ എന്റെ വീട്ടിലേക്ക്...”
സു: “ഏത് വീടാടാ? “
രാ: “നമ്മുടെ ആ അമ്പലത്തിനടുത്ത് കട നടത്തുന്ന ആ പുള്ളിയില്ലേ? “
സു: “ഓ നമ്മുടെ...”
രാ: “അത് തന്നെ..”
(
ഇവന്‍ മിക്കവാറും കുളമാക്കും)



വായനക്കാരെ സ്റ്റേജിലേക്ക് പിടിച്ച് കയറ്റി അഭിനയിപ്പിക്കാന്‍ പോന്ന ശക്തമായ രചന..., സുന്ദരാ.. ഗുഡ് ബൈ....

* ഞങളുടേ നാടകത്തിലെ കഥക്കോ കഥാപാത്രങള്‍ക്കോ കൊറ്റംകുളങരയില്‍ ജീവിച്ചിരിക്കുന്നവരുമായോ അവരുടെ പേരുമായോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് വെരും കോ-ഇന്‍സിഡന്‍സ് മാത്രം..

 
design by: amdg

Redisign By Beautiful Minds, sysfun