ഉല്പ്പലാക്ഷനും സുട്ടുവും എല്ലാം ആവേശത്തില്‍ ആണ്.. നാളെ ടൂര്‍ പോകുവല്ലേ? ഇന്നു തന്നെ എല്ലാം സെറ്റ് അപ്പ് ആക്കണം..
ഉല്‍പ്പൂ: “എടാ സുട്ടു.. നീ വീട്ടില്‍ പറഞെതെല്ലാം കരക്റ്റ് അല്ലേ? ലാസ്റ്റ് നമ്മള് തൂങുവോ?“
സുട്ടു: “എന്റെ ഉല്പ്പേ.. എല്ലാം കറക്റ്റ്.. “
ഉല്‍പ്പൂ:“ കൊറ്റംകുളങര ഭഗവതീ.. എല്ലാം ശരിയാക്കണേ...”
ഉല്‍പ്പൂ സണ്‍ ഓഫ് ജോണ്സണ്, ഒരു ഫിനാന്‍സ്/ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നോക്കുന്നു.. സുട്ടു സണ്‍ ഓഫ് കുട്ടു എറണാകുളത്ത് ഒരു കമ്പനിയിലും.. എല്ലാം ഊഡായിപ്പുകള്‍ തന്നെ.. കൊറ്റംകുളങ്ങരയില്‍ നിന്നും വണ്‍ ഡേ ട്രിപ്പിനു കുറച്ചുപേര്‍ പത്തനംതിട്ടയിലുള്ള പെരുന്തെനരുവിയില് പോകാം എന്ന് പറഞപ്പോള് മുതല്‍ എല്ലാവരുടേയും(ഡോക്റ്ററും, സ്വാമിയും ഉണ്ട് കൂടെ..) ആവേശം ഭയങ്കരമായിരുന്നു.. ഭക്തിയുടെ പേരില്‍ വീട്ടുകാരെ കണ്ണില്‍ പൊടിയിട്ടു പോകുന്ന ട്രിപ്പ്.
പിറ്റേന്ന് അവര്‍ ഒരു വാഗണ്‍ ആറില്‍ പുറപ്പെട്ടു, അങ്ങനെ വഴി ചോദിച്ചു ചോദിച്ചു അവര്‍ ചെങന്നൂറില് എത്തി...
“എന്നാല്‍ കാപ്പി കുടിക്കമായിരുന്നു..” - സ്വാമിയാണ്..
സുട്ടു: “ഒന്നു മിണ്ടാതിരിക്കമോ?”
സ്വാമി: “ഒന്നു പോടാ.. വിശക്കുന്നു”
സുട്ടു: “എനിക്കൊന്നും വേണം എന്നില്ല.. ഒരു നാലു ദോശയും 2 ഏത്തപ്പഴവും മതി..”
ഡോക്റ്റര്‍: “അയ്യട!”
അങനെ ഒരു തട്ടുകടയുടെ അടുത്ത് വണ്ടി നിര്‍ത്തി..
ഉല്‍പ്പു: “ചേട്ടാ എല്ലവര്‍ക്കും കഴിക്കന്‍ ഉള്ളത് കൊടുത്തേരെ..”
അങനെ എല്ലാവരും പോളിങ് തുടങി..
കടക്കാരന്: “മോനെ വട വേണ്ടേ?”
സുട്ടു: “ ഫ്രീ ആണോ ചേട്ടാ?”
കടക്കാരന്: “മോന്റെ പേരെന്താ?”
സുട്ടു: “സുട്ടു, എന്താ ചേട്ടാ?”
കടക്കാരന്: “സുട്ടു മോനെ നീ കൊച്ചാ.. അതാ വിവരം ഇല്ലാത്തത്..”
സുട്ടു: “അതെന്നാ ചേട്ടാ ഒരു ആക്കി സംസാരം?”
കടക്കാരന്: “ഒന്നുമില്ല സുട്ടു മോനെ.. നിനക്കറിയാന്‍ മേലാഞിട്ടാ..”
സുട്ടു: “എന്ത്?”
കടക്കാരന്: “അല്ല ഫ്രീ എന്ന പേരില്‍ രണ്ട് സാധനങളെ ഒള്ളൂ.. അതു രണ്ടും പെണ്ണുങള്ക്കാ”
ഉല്‍പ്പൂ: “കൂ കൂ കൂ..”
കടക്കാരന്: “(തിരിഞ് ഉല്‍പ്പുവിനോട്)എടാ ചെറുക്കാ.. കഴിച്ചിട്ട് എഴുന്നേറ്റു പോടാ.. രാവിലെ മനുഷ്യനെ മിനകെടുത്താന് ഇറങിയേക്കുകയാ..”
അങനെ കഴിച്ച്, പൈസയും കൊടുത്ത് അവര്‍ യാത്ര തുടര്‍ന്നു..
പെരുന്തെനരുവിയില് എത്തിയപ്പോളെക്കും ഉല്‍പ്പുവിന്റെ കണ്ട്രോള് എല്ലാം പോയി .. കൂവിയും തിമിര്‍ത്തും.. അവിടെ വന്നിരിക്കുന്ന മറ്റുള്ളവരെ വെറുപ്പിച്ചു സമയം നീക്കി..
ഉല്‍പ്പുവിന്റെ പെര്‍ഫോര്‍മെന്‍സ് വെറുതെ ആയില്ല.. അവസാനം ഒരാള്‍ ചോദിച്ചു
“മക്കള്‍ എവിടുന്നാ?”
ഉല്‍പ്പു: “ആലപ്പുഴയില്‍ നിന്നാ.. ചേട്ടനോ?”
അപരിചിതന്: “ഞാനും
സുട്ടു: “സെയിം പിഞ്ച്.. നോ ബാക്ക് പിഞ്ച്”
അപരിചിതന്: “ഹ ഹ ഹ.. കൊള്ളാലൊ.. ആലപ്പുഴയില്‍ എവിറ്റെ എന്നാ പറഞെ..?”
ഉല്‍പ്പു: “കൊറ്റംകുളങര അമ്പലത്തിന്റെ അടുത്താ..”
അപരിചിതന്: “ഒരു ജോണ്സണ് ഉണ്ടല്ലോ.. ടൌണില്‍ ഒരു കട നടത്തുന്നെ.. “
ഉല്‍പ്പു: “ (മനസില്‍) മാതാവേ..! ചതിച്ചോ?”
സുട്ടു: “എന്തുവാ ചോദിച്ചേ?”
ഉല്‍പ്പു: “എട.. നമ്മുടെ ജോണ്സണ് ചേട്ടനില്ലേ ബിസിനസ്സ് നടത്തുന്നെ.. “
സുട്ടു: “ഓ..! “
ഉല്‍പ്പു: “ആ വഴിയല്ല ചേട്ടാ.. ഞങള്‍ പുന്നമട അടുത്തായി വരും.. പുള്ളി കൊറ്റംകുളങര തന്നെ ആണ് അല്ലേ?”
അപരിചിതന്: “അതെ..”
ഉല്‍പ്പു: “ഞങള്‍ക്കു ആളെ നേരിട്ട് അറിയില്ല.., എടാ.. പോകാം ഒരു തലവേദന..
അങനെ അവിടുന്നു മുങിയ അവര്‍ ഷെഡ്യൂള്‍ഡ് അറൈവല്‍ ടൈമിനും മുന്‍പേ തിരികെ എത്തി..
പണിപ്പുരയില്‍..!
ഞെട്ടിപ്പിക്കുന്ന വീര കൃത്യങ്ങളുമായി
"സാക്ഷാല്‍ ശ്രീമാന്‍ കാട്ടറബി "
തുടര്‍ന്നു വായിക്കുക ബഹറിനിലെ അറബി കഥയിലെ നായകനായി.. "സാക്ഷാല്‍ ശ്രീമാന്‍ കാട്ടറബി "
The inside story of a psychic mind... (Minds)
Friday, August 3, 2007
നാടകം ആരംഭിക്കുന്നു...!
Posted by
Vish..| ആലപ്പുഴക്കാരന്
Labels: പെരുന്തെനരുവി
Subscribe to:
Post Comments (Atom)
1 comment:
ചേട്ടന് ഒരു നടകം അങ്ങ് എഴുതികളയും എന്നു ഞാന്‍ വിചാരിച്ചില്ല!!!!!
Post a Comment